അമരവിള എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവ് പിടികൂടി; അന്തർസംസ്ഥാന ബസിൽ വന്ന യാത്രക്കാരൻ അറസ്റ്റിൽ

Published : Jul 27, 2024, 10:24 PM IST
അമരവിള എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവ് പിടികൂടി; അന്തർസംസ്ഥാന ബസിൽ വന്ന യാത്രക്കാരൻ അറസ്റ്റിൽ

Synopsis

കുണ്ടമൺ കടവ് സ്വദേശി 30  വയസുള്ള ആദിത് കൃഷ്ണയാണ് കഞ്ചാവ് കടത്തിന് അറസ്റ്റിലായത്.

തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്പോസ്റ്റിൽ 3.475 കിലോഗ്രാം കഞ്ചാവ് പിടികൂടി. അന്തർസംസ്ഥാന ബസിൽ വന്ന യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കുണ്ടമൺ കടവ് സ്വദേശി 30  വയസുള്ള ആദിത് കൃഷ്ണയാണ് കഞ്ചാവ് കടത്തിന് അറസ്റ്റിലായത്. എക്സൈസ് ഇൻസ്‌പെക്ടർ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  ഡി സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ ബിജു ഡി ടി, സിഇഒമാരായ അനീഷ് എസ് എസ്, ഹരികൃഷ്ണൻ ആർ വി, ഡബ്ല്യുസിഇഒ ഷാനിമോൾ എന്നിവർ ഉണ്ടായിരുന്നു.

ഇതിനിടെ കായംകുളത്ത് 350 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും പിടികൂടിയിരുന്നു. പ്രതി പത്തിയൂർ തോണ്ട് തറയിൽ വീട്ടിൽ  സാം എന്നയാൾ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോണും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന അര ലിറ്റർ ചാരായവും ഉപേക്ഷിച്ചിട്ടാണ് പ്രതി ഓടി രക്ഷപ്പെട്ടത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ വീടിന് കിഴക്ക് വശത്തുള്ള പുഞ്ചയ്ക്കരികിൽ പായൽ പോളകൾക്കടിയിൽ ഒളിപ്പിച്ചിരുന്ന 350 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും കണ്ടെടുക്കുകയായിരുന്നു. ചെളിയും ആഴവുമുള്ള വെള്ളക്കെട്ടിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായാണ് പരിശോധന നടത്തിയത്. സാമിനെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. 

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

ഇന്ത്യയിൽ ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് ചികിത്സ; വിപ്ലവകരമായ തീരുമാനവുമായി കേരളം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില