കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

Published : Jul 27, 2024, 09:16 PM ISTUpdated : Jul 27, 2024, 09:43 PM IST
കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

Synopsis

അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 

കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 

എറണാകുളം - കോട്ടയം റൂട്ടിൽ ഓടുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റെന്ന് വൈക്കം എംഎൽഎ സികെ ആശ പറഞ്ഞു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും സികെ ആശ അറിയിച്ചു. 

Also Read: പുഴയിലെ തെരച്ചിൽ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ

വാഹനം അമിതവേഗതയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പിൻസീറ്റിൽ ഇരുന്ന ചിലരെ അബോധാവസ്ഥയിലാണ് പുറത്തെടുത്തത്. പിന്നീട് പൊലീസും ഫയർഫോഴ്സ് എത്തിയാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് നിന്നും ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്