കൂട്ടിയിട്ട മാലിന്യം ആളിക്കത്തി, പ്രദേശത്താകെ പുക, നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴിയിട്ട് നഗരസഭ

Published : Feb 21, 2025, 08:37 PM IST
 കൂട്ടിയിട്ട മാലിന്യം ആളിക്കത്തി, പ്രദേശത്താകെ പുക, നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴിയിട്ട് നഗരസഭ

Synopsis

ആശുപത്രി മാലിന്യം ഉൾപ്പടെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചു, പ്രദേശത്താകെ പുക, പിഴയീടാക്കി നഗരസഭ

തിരുവനന്തപുരം: പാച്ചല്ലൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന്  തീപിടിച്ചു. പാച്ചല്ലൂർ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉൾപ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്.  പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും തീ പടർന്ന് പിടിക്കുകയും ചെയ്തതോടെ  പരിഭ്രാന്തരായ നാട്ടുകാർ വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. ഇതിന് പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു. 

ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീ പടരാതിരിക്കാൻ ജെസിബി വരുത്തി മണ്ണിട്ടു മൂടി. നാട്ടുകാർക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉൾപ്പെടെ ഉണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു ഇവിടെ. പരാതി എത്തിയതോടെ ഉടമ തീയിട്ടതാണെന്നും ആരോപണമുണ്ട്. മാലിന്യം കത്തിയ സംഭവത്തിൽ സ്ഥലം ഉടമയിൽ നിന്ന് നഗരസഭ ഹെൽത്ത് വിഭാഗം പിഴ ഈടാക്കി. നഗരസഭ, പൊലീസ്, ഫയർഫോഴ്സ് സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

25000 കൈക്കൂലി, ആദ്യ ഗഡു വാങ്ങിക്കുമ്പോൾ പിടിയിലായി, കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി