തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.
കണ്ണൂര്‍: കൈക്കൂലി കേസിൽ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ്. തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011ൽ സ്വകാര്യ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാധാകൃഷ്ണൻ പിടിയിലായത്. കൈക്കൂലിയായി ആവശ്യപ്പെട്ട ഇരുപത്തയ്യായിരത്തിൽ ആദ്യ ഗഡു കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. കഠിന തടവിനൊപ്പം അൻപതിനായിരം രൂപ പിഴയൊടുക്കാനും വിജിലൻസ് കോടതി വിധിച്ചു.
