
ഹരിപ്പാട്: റോഡുകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. രാത്രിയുടെ മറവിലാണ് കോഴിയുടേയും മാടുകളുടേയും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ റോഡരികുകളില്‍ തള്ളുന്നത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും ,പ്രവര്‍ത്തന രഹിതമായ ക്യാമറകള്‍ ഉള്ളിടത്തുമാണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നത്.
ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറികളില്‍ വരെ മാലിന്യങ്ങള്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇറച്ചികോഴി മാലിന്യം മുട്ടം എന്‍.റ്റി.പി.സിറോഡില്‍ തള്ളി. പ്രഭാതസവാരിക്കും മറ്റും ഉപയോഗിക്കുന്ന റോഡാണിത്.
കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
Read Also: മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി തര്‍ക്കം; ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് അഭിഭാഷകന്‍ മരിച്ചു
പ്ലാസ്റ്റിക് ഗ്ലാസ്സുകൾക്ക് വിട, ജ്യൂസ് നല്‍കുന്നത് പഴത്തോടുകളില്‍; ഹിറ്റായി രാജയുടെ കട
അനധികൃത കോഴി കടകൾ അടച്ചുപൂട്ടണം; പരാതിയുമായി നാട്ടുകാര്‍
സിമന്‍റോ മണലോ വേണ്ട, പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നും സ്‍കൂള്‍..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam