അരി വറുക്കുന്ന മെഷീനിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച; മില്ലിൽ തീപിടുത്തം, സ്വിച്ച് ബോർഡും ഉപകരണങ്ങളും കത്തിനശിച്ചു

Published : Apr 21, 2025, 01:10 PM IST
അരി വറുക്കുന്ന മെഷീനിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച; മില്ലിൽ തീപിടുത്തം, സ്വിച്ച് ബോർഡും ഉപകരണങ്ങളും കത്തിനശിച്ചു

Synopsis

നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചെങ്കിലും അവ‍ർ സ്ഥലത്ത് എത്തിയപ്പോഴേക്കും ഗ്യാസ് പൂർണമായും തീർന്ന് തീ കെട്ടു. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു.  ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധന്യ ഫ്ലോർ മിൽ എന്ന സ്ഥാപനത്തിലാണ് അരി വറുക്കുന്നതിള്ള മെഷീനിൽ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനാണ്  ലീക്കുണ്ടായി തീപിടിച്ചത്. 

മില്ലിനുള്ളിൽ നിന്നു പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ  ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്ത്  എത്തിയപ്പോഴേയ്ക്കും സിലിണ്ടറിലെ ഗ്യാസ് തീർന്ന് തീ അണഞ്ഞിരുന്നു. സമീപമാകെ തീ പടർന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു. പുറത്തേക്ക് തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല.

Read also:  കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത് 30 ഓളം ചക്കകൾ, വീടിന്റെ മതിൽ തകർത്തു, പുരയിടത്തിൽ കയറിയും അക്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു