മംഗളൂരു- ബാംഗ്ലൂർ ദേശീയപാതയിൽ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച

By Web TeamFirst Published Nov 4, 2019, 2:43 PM IST
Highlights

ടാങ്കറിന് പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ഗ്യാസ് ചോരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.

മംഗളൂരു:  മംഗളൂരു- ബാംഗ്ലൂർ ദേശീയപാതയിൽ  ഉപ്പിനങ്ങാടിയിൽ ഗ്യാസ് ടാങ്കർ ചോർന്നു. രാവിലെയാണ് ഗ്യാസ് ടാങ്കര്‍ ചോര്‍ന്നത്. ഓടിക്കൊണ്ടിരിക്കെയാണ് ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നത്. ടാങ്കറിന് പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ഗ്യാസ് ചോരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.

ഗ്യാസ് ടാങ്കറിന്റെ മുകളിലാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. വന്‍തോതില്‍ വാതകചോര്‍ച്ച ഉണ്ടായതായി വീഡിയോയില്‍ വ്യക്തമാണ്. ഇതേതുടര്‍ന്ന്, പ്രദേശവാസികള്‍ പരിഭ്രാന്തരായി. പ്രധാനപാതയിലെ ഗതാഗതം ഒരു മണിക്കൂറിലധികം നിര്‍ത്തിവച്ചിരുന്നു. ടോട്ടല്‍ ഗ്യാസ് കമ്പനിയുടേതാണ് ഗ്യാസ് ടാങ്കർ

ടാങ്കറിന്‍റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് വഴിവച്ചത്. പിന്നീട് ഗ്യാസ് കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ വന്ന് ഗ്യാസ് ചോര്‍ച്ച താത്കാലികമായി ചോർച്ച പരിഹരിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

click me!