
പാലക്കാട്: പാലക്കാട് രാത്രിയിൽ കോളജിലേക്കുള്ള യാത്ര ക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ. പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് എടുത്തുമാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തടസ്സമൊഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് പിടയിലായ വിദ്യാർഥിയുടെ മൊഴി.
കോളേജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടക്കുന്നതാണ് പതിവ്. തുടർന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റാണ് കാണാതായത്. ഗേറ്റ് കാണാതായതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കോളജ് പ്രിൻസിപ്പൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്.മൂന്നാം വർഷ വിദ്യാർത്ഥി രാഗിനാണ് പിടിയിലായത്. നാല് പ്രതികളിൽ ഒരാളാണ് രാഗിന്‍. മറ്റ് മൂന്നു പേർ ഒളിവിലാണ്. ഡിസംബര്‍ മാസത്തില്‍ ദേശീയ പാതാ വികസനത്തിനായി അഴിച്ച് മാറ്റിയ ഗേറ്റഅ അമ്പലപ്പുഴയില്‍ മോഷണം പോയിരുന്നു. കാക്കാഴം ഗവ: ഹയർ സെക്കൻററി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് മോഷണം പോയത്.
ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗേറ്റ്. സംഭവത്തില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായം കൊണ്ടായിരുന്നു അമ്പലപ്പുഴയിലും പൊലീസ് പ്രതികളെ കണ്ടെത്തിയത്.
വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത, വൈകിയെത്തിയവരെ പുറത്താക്കി ഗേറ്റ് പൂട്ടി, 25 ഓളം കുട്ടികൾ റോഡിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam