'ഫോണിൽ സിനിമയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും'; കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഉന്നത ബന്ധം

Published : Apr 02, 2025, 01:27 PM ISTUpdated : Apr 02, 2025, 02:18 PM IST
'ഫോണിൽ സിനിമയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും'; കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഉന്നത ബന്ധം

Synopsis

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയടക്കം രണ്ടുപേര്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. തന്‍റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ വെളിപ്പെടുത്തി.

കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരി ക്കടത്ത് സംഘത്തിന്‍റെ മുഖ്യ കണ്ണിയായ തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വെച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെത്തി.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് ഒപ്പം പിടിയിലായ ഫിറോസ്. സെക്സ് റാക്കറ്റ് കേസിൽ ഒരു തവണ പിടിയിൽ ആയ തസ്ലീമയ്ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. സിനിമ നടന്മാർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഇവർ ഉൾപ്പടെ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയിൽ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. 

അമിത വേഗം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; മക്കളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം, യുവാവ് പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു