കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂര മർദനം. സ്കൂട്ടർ യാത്രികന്‍റെ അമിതവേഗത ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. സംഭവത്തിൽ  സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍: കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂര മർദനം. സ്കൂട്ടർ യാത്രികന്‍റെ അമിതവേഗത ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഓട്ടോറിക്ഷ ഡ്രൈവറായ പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദനമേറ്റത്. സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷ തടഞ്ഞ് നിർത്തിയായിരുന്നു മർദനം.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഗേഷ്. ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് നാശനഷ്ടം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. രാഗേഷിനെ യുവാവ് മര്‍ദിച്ച് റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിനിടയിൽ രാഗേഷിന്‍റെ മക്കളടക്കം പേടിച്ച് കരയുന്നുണ്ടായിരുന്നു. മറ്റു യാത്രക്കാരടക്കം ഇടപെട്ടാണ് യുവാവിനെ പിടിച്ചുവെച്ചത്.

ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; 'അഖിൽ സ്ഥിരം മദ്യപാനി, താലിമാലയടക്കം വിറ്റു, കൂടുതൽ ആരോപണവുമായി കുടുംബം

YouTube video player