ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടർ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

Published : Oct 13, 2026, 12:38 PM IST
kerala high court

Synopsis

തിരുവനന്തപുരം സ്വദേശിക്ക് അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക സഹായമായുള്ള തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

തിരുവനന്തപുരം സ്വദേശിക്ക് അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

സാമ്പത്തിക സഹായമായുള്ള തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ
നജീബ് കാന്തപുരം എംഎൽഎക്കെതിരെ എഫ്ഐആർ ഇടണമെന്ന് കോടതി, ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയതിൽ നടപടി