500 കിലോ തൂക്കം, കൂറ്റന്‍ 'കട്ട കൊമ്പനെ' വലയില്‍ കുരുക്കി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍

Published : Feb 19, 2023, 08:10 PM IST
500 കിലോ തൂക്കം, കൂറ്റന്‍ 'കട്ട കൊമ്പനെ' വലയില്‍ കുരുക്കി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍

Synopsis

ഈ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ മത്സ്യമാണിതെന്ന് തൊഴിലാളികള്‍ പറയുന്നു.  മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫൈബര്‍ വള്ളത്തിന്  ഇത് പോലൊരു കൊമ്പനെ കിട്ടിയിരുന്നു

മലപ്പുറം: 500 കിലോ തൂക്കമുള്ള കൂറ്റന്‍ 'കട്ട കൊമ്പനെ' വലയില്‍ കുരുക്കി മത്സ്യത്തൊഴിലാകള്‍. പൊന്നാനി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ മീനിനിനെ വലയിലാക്കിയത്.  ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ്  കട്ട കൊമ്പനെ വലയില്‍ കുരുക്കി കരയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് കൊമ്പന്‍ മീനുമായി തൊഴിലാളികള്‍ ഹാര്‍ബറിലെത്തിയത്.

ഈ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ മത്സ്യമാണിതെന്ന് തൊഴിലാളികള്‍ പറയുന്നു.  മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫൈബര്‍ വള്ളത്തിന്  ഇത് പോലൊരു കൊമ്പനെ കിട്ടിയിരുന്നു. 200 കിലോയുടെ അടുത്ത് തൂക്കം വരുന്ന കട്ട കൊമ്പനെയാണ് അന്ന് ലഭിച്ചത്. പൊതുവെ വള്ളങ്ങള്‍ക്ക് കാര്യമായ തോതില്‍ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരം വലിയ മത്സ്യങ്ങള്‍ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടന്ന് തൊഴിലാളികള്‍ പറയുന്നു. 

മുള്ളില്ലാത്ത മത്സ്യമാണ് എന്നതാണ് കട്ടകൊമ്പന്‍ മീനിന്‍റെ പ്രത്യേകത. മറ്റു ഇറച്ചികള്‍ക്ക് സമാനമായ രീതിയില്‍ ബിരിയാണി ഉണ്ടാക്കാനായി കട്ടക്കൊമ്പന്‍റെ ഇറച്ചി ഉപയോഗിക്കാന്‍ സാധിക്കും. വലിയ കല്യാണങ്ങള്‍ക്കും മറ്റും ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കാറുണ്ടന്നും നാട്ടുകാര്‍ പറയുന്നു. വലിയ തുകക്കാണ് കട്ടക്കൊമ്പനെ ലേലം ചെയ്തു കൊണ്ടുപോയത്.

Read More :  'ഒരൊറ്റ സ്വപ്‌നം, ഒന്നര വർഷത്തെ പരിശ്രമം'; നാടൊന്നിച്ചു, മാടാമ്പാറ നിവാസികൾക്ക് സ്വന്തം ​ഗ്രൗണ്ട് ഒരുങ്ങി

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്