
കോഴിക്കോട്: വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കോട് മുക്കത്തു നിന്നാണ് 50 കിലോഗ്രാമോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്. മാമ്പൊയില്‍ സ്വദേശി സന്തോഷിന്‍റെ വീടിന് സമീപത്തായാണ് ഇര വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂ വളണ്ടിയറായ ബാബു വെള്ളങ്ങന്‍ സ്ഥലത്തെത്തി. പിന്നീട് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടാന്‍ സാധിച്ചത്. ജനവാസമേഖലയില്‍ ഭീമന്‍ പാമ്പിനെ കണ്ടത് നാട്ടുകാരിലും ആശങ്കയുണ്ടാക്കി. പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറിയ ശേഷം വനപാലകര്‍ ഇതിനെ ഉള്‍ക്കാട്ടിലേക്ക് തുറന്ന് വിടുമെന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam