ഓഡിറ്റോറിയത്തിലെ ഭീമന്‍ മതില്‍ ബലേനോയുടെ മുകളിലേക്ക് ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : May 25, 2025, 03:02 PM IST
ഓഡിറ്റോറിയത്തിലെ ഭീമന്‍ മതില്‍ ബലേനോയുടെ മുകളിലേക്ക് ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

കോഴിക്കോട് മാവൂരിലെ ഓഡിറ്റോറിയത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ മതില്‍ ഇടിഞ്ഞു വീണു. ശക്തമായ മഴയെ തുടര്‍ന്നാണ് 15 മീറ്ററോളം ഉയരമുള്ള മതില്‍ ഇടിഞ്ഞത്.

കോഴിക്കോട്: ഓഡിറ്റോറിയത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ ഭീമന്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം. ഇന്നലെ രാത്രി ഒന്‍പതോടെ കോഴിക്കോട് മാവൂര്‍ പൈപ്പ് ലൈന്‍ ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് സംഭവമുണ്ടായത്. കണ്ണിപറമ്പ് സ്വദേശി ഈന്തുംകണ്ടി മേത്തല്‍ രജീഷിന്‍റെ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു രജീഷും കുടുംബവും. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയി മിനിട്ടുകള്‍ക്കകമാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്നുള്ള 15 മീറ്ററോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതിലിനോടൊപ്പം ഇവിടെയുണ്ടായിരുന്ന കൂറ്റന്‍ കല്ലുകളും കാറിനു മുകളില്‍ പതിച്ചു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ