പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

Published : Nov 10, 2022, 10:03 PM ISTUpdated : Nov 10, 2022, 10:32 PM IST
പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

Synopsis

ഇന്ന് വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. പിന്നീട് സ്കൂളിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഒൻപത് മണിയോടെയാണ് കുട്ടിയെ സ്കൂളിനകത്ത് കെട്ടിയിടപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട്  പേർ ചേർന്ന് കെട്ടിയിട്ടുവെന്നാണ് കുട്ടി രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് അറിയുന്നു. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെയോ മൽപ്പിടുത്തം നടന്നതിന്റെയോ പാടുകളില്ല. ഇതാണ് പൊലീസിന് സംശയം തോന്നാൽ കാരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സാധാരണ സ്കൂൾ വിട്ട് നാലരയോടെ വീട്ടിലെത്തേണ്ട കുട്ടിയെയാണ് ഇന്ന് കാണാതായത്. മകൾ എത്താൻ വൈകിയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് നാട്ടുകാരും തിരച്ചിൽ തുടങ്ങി. നാലര മണിക്കൂറോളം നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. രണ്ട് പേർ ചേർന്ന് സ്കകൂളിലെ മൂന്നാം നിലയിലെത്തിച്ച് തന്നെ കെട്ടിയിട്ടുവെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകൽ എസ്ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്.

കയ്യിലുള്ള പൈസ എടുക്കാൻ വേണ്ടിയാണ് രണ്ട് പേർ മുഖം പൊത്തി കൈകൾ കെട്ടിയിട്ടതെന്നാണ് പെൺകുട്ടി വീട്ടിൽ മൊഴിയെടുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ കുട്ടിയുടെ  മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ