പട്ടിയുടെ കടിയേറ്റ് പരിക്ക്; കടിച്ച പട്ടിയെ പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊന്നു

Published : Mar 07, 2020, 08:53 AM IST
പട്ടിയുടെ കടിയേറ്റ് പരിക്ക്; കടിച്ച പട്ടിയെ പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊന്നു

Synopsis

കടിച്ച തെരുവ് നായയെ പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊന്നു. 

നാദാപുരം(കോഴിക്കോട്): തെരുവ് പട്ടിയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിനിയടക്കം മൂന്നുപേര്‍ പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.

മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന് സമീപത്ത് വെച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടിച്ച പട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. കാലിന് കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.  

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു