പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വര്‍ഷം; പോക്‌സോ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 16 വര്‍ഷം കഠിന തടവും പിഴയും

Published : May 25, 2026, 08:14 PM IST
pocso arrest

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. കണ്ണൂര്‍ സ്വദേശി അബ്ദുൽ മിഹ്‌റാജിനെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്. 2019 മുതല്‍ വിവിധയിടങ്ങളില്‍ വെച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 35,000 രൂപ പിഴയൊടുക്കാനും കോടധി വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്‍ദുൽ മിഹ്‌റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ. മനോജ് ശിക്ഷിച്ചത്.

2019 ജൂണ്‍ മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വിവിധയിടങ്ങളില്‍ വെച്ചാണ് ഇയാള്‍ അതിജീവിതയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കൂത്താളി, കിഴിഞ്ഞാണ്യം തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീട്ടുകളില്‍ വെച്ചും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച കുറ്റവും ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഷമീര്‍, വിനീത് കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് നഗരമധ്യത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 17കാരൻ; അറസ്റ്റിലായത് സ്ഥിരം കുറ്റവാളികൾ
സപ്ലൈകോ ആലിൻ ഷെറിൻ എബ്രഹാമിന്റെ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ചൊവ്വാഴ്ച