
ഹരിപ്പാട്: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷം. 12-ാം വാർഡിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. വെട്ടുവേനി വഞ്ചിപ്പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. മനൂപിന്റെ സഹോദരിയെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയ്ക്കും ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam