ഒരു ദിവസം മുണ്ട്, അടുത്ത ദിവസം പാന്‍റ്സ്; ബിവറേജിലെത്തും, റാക്കിലെ കുപ്പിയെടുത്ത് അരയിൽ തിരുകും; അറസ്റ്റ്

Published : Apr 30, 2025, 06:19 PM IST
ഒരു ദിവസം മുണ്ട്, അടുത്ത ദിവസം പാന്‍റ്സ്; ബിവറേജിലെത്തും, റാക്കിലെ കുപ്പിയെടുത്ത് അരയിൽ തിരുകും; അറസ്റ്റ്

Synopsis

ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. 

തൃശൂര്‍: മാപ്രാണം നെടുമ്പാൾ കോന്തിപുലം ബീവറേജിലെ മദ്യ കള്ളൻ പിടിയിലായി. കോന്തിപുലം പാടത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ബിവറേജിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റേക്കിൽ വ്യത്യാസം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് ഷോപ്പിലെ സിസിടിവി ക്യാമറയിൽ ജീവനക്കാർ പരിശോധന നടത്തിയത്. അപ്പോഴാണ് ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. 

പിങ്ക് വോഡ്ക , മാജിക്ക് മൊമന്‍റ്സ് തുടങ്ങിയ ബ്രാൻഡിലുള്ള മദ്യമാണ് രണ്ട് കുപ്പികൾ വീതം മുണ്ടിന്‍റെ കുത്തിൽ തിരികി കയറ്റി യുവാവ് കടത്തി കൊണ്ട് പോയിരുന്നത്. ഇതിനിടയിൽ ചൊവ്വാഴ്ച്ച രാത്രിയോടെ യുവാവ് വീണ്ടും മോഷണത്തിനായി ഷോപ്പിൽ എത്തുകയായിരുന്നു. ഇത്തവണ മോഷണം ജീവനക്കാർ കയ്യോടെ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാപ്പാൾ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടിൽ പ്രവീൺ (37) ആണ് പിടിയിലായത്. ദിവസങ്ങൾക്കുള്ളിൽ 15, 500 രൂപയുടെ മദ്യമാണ് ഇയാൾ ഇവിടെ നിന്നും മോഷ്ടിച്ചത്. പുതുക്കാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ബിവറേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി