വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നു; മോഷ്ടാവ് 'ജിമ്മനെ' പൊലീസ് പിടികൂടി

Published : Apr 06, 2023, 05:33 PM IST
വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നു; മോഷ്ടാവ് 'ജിമ്മനെ' പൊലീസ് പിടികൂടി

Synopsis

സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  സജിത്ത് കുമാർ പിടിയിലായത്

വയനാട്: മാനന്തവാടിയിൽ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാൾ  അറസ്റ്റിൻ. ജിമ്മൻ എന്ന് വിളിക്കുന്ന സജിത്ത് കുമാറാണ് താമരശ്ശേരിയിൽ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ സജിത്ത് കുമാർ. ഇന്നലെയാണ് മാനന്തവാടി മൈസൂർ റോഡിൽ വച്ച്  വനം വകുപ്പ്  ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തിൽ കിടന്നിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി കവർന്നത്. മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം  ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  സജിത്ത് കുമാർ പിടിയിലായത്.
 

PREV
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു