
കൊല്ലം: ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല കവരാൻ ശ്രമം. ഇതരസംസ്ഥാനക്കാരായ മൂന്ന് യുവതികൾ പോലീസിന്റെ പിടിയിലായി.തൂത്തുക്കുടി സ്വദേശികളായ സിന്ധു, ജ്യോതി, മീനാക്ഷി എന്നിവരാണ് ഏരൂർ പോലീസിന്റെ പിടിയിലായത്.അഞ്ചൽ- ചെണ്ണപ്പേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു സംഭവം. കരുക്കോൺ സ്വദേശിനി ഓമനയുടെ (65) ഒന്നര പവന്റെ മാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാരും ജീവനക്കാരും ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ബസ്സിൽ ഉണ്ടായിരുന്നവർ വിവരമറിയിച്ചതോടെ ഏരൂർ പോലീസ് എത്തിപ്രതികളെ കസ്റ്റഡിയിലെടുത്തു. ബസുകളിലും തിരക്കുള്ള പൊതുസ്ഥലങ്ങളിലും അപരിചിതരായ യാത്രക്കാരുടെ ഇടപെടലുകൾ ശ്രദ്ധിക്കണമെന്നും, സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പോലീസിൽ വിവരമറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam