തിരുവനന്തപുരത്ത് സ്വർണവ്യാപാരിയും ഭാര്യയും ജീവനൊടുക്കി

Published : Dec 28, 2021, 05:13 PM ISTUpdated : Dec 28, 2021, 05:35 PM IST
തിരുവനന്തപുരത്ത് സ്വർണവ്യാപാരിയും ഭാര്യയും ജീവനൊടുക്കി

Synopsis

ഇന്ന് രാവിലെ കേശവൻ ദേഹാസ്വാസ്ഥ്യം പ്രകടപ്പിച്ചെന്നും ഇത് കണ്ട് ഓടിയെത്തിയ ഭാര്യ സെൽവ്വ കട്ടിലുണ്ടായിരുന്ന കുപ്പിയിലെ വിഷം എടുത്തു കുടിച്ചുവെന്നാണ് വീട്ടിലുണ്ടായിരുന്ന മകളുടെ മൊഴി. 

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണവ്യാപാരിയും ഭാര്യയും ജീവനൊടുക്കി. നെയ്യാറ്റിൻകരയിൽ സ്വർണക്കട നടത്തുന്ന കേശവനും ഭാര്യ സെൽവ്വയുമാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് നിഗമനം. ഇന്ന് രാവിലെ കേശവൻ ദേഹാസ്വാസ്ഥ്യം പ്രകടപ്പിച്ചെന്നും ഇത് കണ്ട് ഓടിയെത്തിയ ഭാര്യ സെൽവ്വ കട്ടിലിൽ ഉണ്ടായിരുന്ന കുപ്പിയിലെ വിഷം എടുത്തു കുടിച്ചുവെന്നാണ് വീട്ടിലുണ്ടായിരുന്ന മകളുടെ മൊഴി. 

ഉടൻ മകള്‍ അയൽവാസികളെ വിവരം അറിയിച്ചു. ആളുകളെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഭർത്താവ് വിഷം കഴിച്ചുവെന്ന് മനസിലാക്കി സെൽവ ബാക്കിയുണ്ടായിരുന്ന വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് അറിയിച്ചു. സ്വർണാഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സയനൈഡാണ് ഇരുവരും കഴിച്ചുവെന്നാണ് സംശയം. സാമ്പത്തിക പ്രശ്നങ്ങളും അസുഖവും കേശവനെ അലട്ടിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി.പാലോട് വനമേഖലയില്‍ നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും,പതിമൂന്നും, പതിനാലും വയസുള്ള ആൺകുട്ടികളെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലായിരുന്നു. ഇവർ അടുത്ത വീടുകളിൽ  താമസിക്കുന്നവരും ബന്ധുക്കളുമാണ്. എന്തിനാണ് ഇവര്‍ വീട് വിട്ടതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു, 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി