നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടിച്ചു, രണ്ട് സ്ത്രീകള്‍ പിടിയില്‍

Published : Jan 27, 2020, 08:37 AM ISTUpdated : Jan 27, 2020, 08:38 AM IST
നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടിച്ചു, രണ്ട് സ്ത്രീകള്‍ പിടിയില്‍

Synopsis

മുക്കാൽ കിലോപേസ്റ്റ് രൂപത്തിൽ ആക്കിയ സ്വർണം ക്വലാലംപൂരിൽ നിന്നും കാൽ കിലോ ആഭരണങ്ങളാക്കിയ സ്വർണം ഷാർജയിൽ നിന്നും കൊണ്ടു വന്നതായിരുന്നു.   

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടൂകൂടി. ക്വലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും കൊണ്ടു വന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ടു സ്ത്രീകൾ  അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്നതായിരുന്നു സ്വർണം. മുക്കാൽ കിലോപേസ്റ്റ് രൂപത്തിൽ ആക്കിയ സ്വർണം ക്വലാലംപൂരിൽ നിന്നും കാൽ കിലോ ആഭരണങ്ങളാക്കിയ സ്വർണം ഷാർജയിൽ നിന്നും കൊണ്ടു വന്നതായിരുന്നു. എയർ കസ്റ്റംസ് ഇൻറലിജൻസാണ് രണ്ടും പിടികൂടിയത്. അതോടൊപ്പം ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തി തൃശ്ശൂർ സ്വദേശിയിൽ നിന്ന് മുക്കാൽ കിലോ  സ്വർണം കസ്റ്റംസ് പ്രവൻറീവ് വിഭാഗവും പിടികൂടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ
മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം