സ്വർണം വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി; തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് സ്വര്‍ണകവര്‍ച്ച, തൃശ്ശൂരില്‍

Published : Jul 23, 2024, 09:31 PM IST
സ്വർണം വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി; തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച്  സ്വര്‍ണകവര്‍ച്ച, തൃശ്ശൂരില്‍

Synopsis

തൊഴിലാളികൾ പ്രതിരോധിച്ചപ്പോൾ ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു.

തൃശ്ശൂർ: തൃശൂരിൽ സ്വർണതൊഴിലാളികളെ കുത്തി പരിക്കേൽപിച്ച് 630 ഗ്രാം സ്വർണം കവർന്നു. 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. ഇരുവരെയും സ്വർണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ആക്രമിച്ചത്. തൊഴിലാളികൾ പ്രതിരോധിച്ചപ്പോൾ ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു. അക്രമികളിലൊരാളായ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത്  എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷിഗല്ല: വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
'വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, ആഭ്യന്തരമന്ത്രിയെ നേരിൽക്കാണും'; സർക്കാറിനെ കുറ്റം പറയാനില്ലെന്ന് വി.വി. രാജേഷ്