വീട് പൂട്ടി ഗുരുവായൂർ ക്ഷേത്രത്തിൽ പോയി, തിരികെ എത്തിയപ്പോള്‍ കണ്ടത് വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിൽ; 13 പവന്‍ സ്വര്‍ണം കവര്‍ന്നു

Published : Dec 01, 2025, 10:57 PM IST
Gold theft

Synopsis

വീട്ടുകാർ ഗുരുവായൂർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു മോഷണം. കല്ലൂർ പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പില്‍ ദിവ്യയുടെ വീട്ടില്‍ നിന്നാണ് 13 പവന്‍ സ്വര്‍ണം മോഷണം നടന്നത്.

തൃശൂർ: തൃശൂർ കല്ലൂരിൽ അടച്ചിട്ട വീട്ടില്‍ മോഷണം. 13 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുകാർ ഗുരുവായൂർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു മോഷണം. കല്ലൂർ പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പില്‍ ദിവ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സുക്ഷിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഡോഗ്‌സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വീട്ടികാരുടെ പരാതിയില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു
സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു