കല്‍പ്പറ്റയില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

Published : Jul 25, 2022, 07:40 PM IST
കല്‍പ്പറ്റയില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി  മൂന്നുപേര്‍ പിടിയില്‍

Synopsis

സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 1.33 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കല്‍പ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. 

കല്‍പ്പറ്റ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ സജു, സി.പി.ഒ സഖില്‍ എന്നിവരും ഉണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പിടിച്ചെടുത്ത എം.ഡി.എം.എ കേസുകളിലെല്ലാം കൂടുതലും പിടിയിലായത് യുവാക്കളാണ്. 

കുറഞ്ഞ അളവില്‍ ലഹരി കടത്തി കൊണ്ടുപോകുന്നതിനാല്‍ തന്നെ നിയമനടപടികളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാനാകുമെന്നതും പലരെയും തുടര്‍ന്നും മയക്കുമരുന്ന് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്താത്തതും ലഹരിക്കടത്ത് വീണ്ടും സജീവമാകുന്നതിന് കാരണമാകുന്നുവെന്നാണ്  പൊലീസ് പറയുന്നത്.

Read More : വയനാട്ടില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാൻ നടപടി തുടങ്ങി

ബത്തേരി: ആഫ്രിക്കൻ പന്നിപ്പനി (African pig flu) സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. മൃഗ സംരക്ഷണ വകുപ്പിൻ്റെ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇതിനിടെ ഫാമിലെ പന്നികളുടെ സാമ്പിൾ വീണ്ടും പരിശോധനക്കയക്കണമെന്ന ആവശ്യവുമായി പന്നി കർഷകർ രംഗത്തെത്തി.

ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാനാണ് തീരുമാനം. പന്നികളെ മയക്കാനുള്ള മരുന്ന് കൊച്ചിയിൽ നിന്ന് എത്തിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകി. മനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് ഏകോപന ചുമതല. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപയാണ് നഷ്ടപരിഹാരം. എന്നാൽ ഇത് അപര്യാപ്തമെന്നാണ് കർഷകരുടെ പരാതി. എന്നാൽ ചർച്ചകൾക്ക് ശേഷം പന്നികളെ കൊല്ലാൻ ഫാം ഉടമയുടെ അനുമതി ലഭിച്ചതായി വയനാട് 

തവിഞ്ഞാൽ ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന്  വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്