കൂട്ടമായെത്തി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി, സാധനങ്ങൾ അടിച്ച് തകർത്തു; കാട്ടാക്കടയിൽ വീടിന് തീയിട്ട് ഗുണ്ടാസംഘം

Published : Sep 14, 2026, 10:42 AM IST
kattakkada house attack

Synopsis

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയവർ വീടിനുളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട്ടിൽ ആക്രമിച്ച് കയറി സാധനങ്ങൾ അടിച്ച് തകർത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ വീട്ടുപകരണങ്ങൾ തകർക്കുകയും പിന്നാലെ വീട് കത്തിക്കുകയും ചെയ്തത്. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയവർ വീടിനുളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.

ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്ത സംഘം വീടിന് തീവച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിന്‍റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പൊലീസിന്‍റെ നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി വളപ്പിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, 3 പേർ കസ്റ്റഡിയിൽ
പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം, പ്രതി പൊലീസുകാരൻ തന്നെ