കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളി, 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ

Published : Mar 23, 2026, 02:24 PM IST
Goonda arrest

Synopsis

പരിശോധനയ്ക്കിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സംഘത്തിലെ ചിലർക്കുനേരെ അതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ഏറെ നേരം നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെ ടുത്തി അറസ്റ്റ് ചെയ്തത്.

കായംകുളം: ആലപ്പുഴയിൽ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി തെക്കേതിൽ സുരേഷിന്റെ മകൻ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സംഘത്തിലെ ചിലർക്കുനേരെ അതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ഏറെ നേരം നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെ ടുത്തി അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിനിടെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിതിൻ എൻ, അരുൺ അശോക് എന്നിവർക്ക് പരിക്കേറ്റു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനു എം സി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ അശോക്, ജോസഫ് തോമസ്, റെനീഷ് എം ആർ, സാജൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എം വി എന്നിവരും മാവേലിക്കര റേഞ്ചിലെ ഉദ്യോഗസ്ഥരായ ശ്യാം ജി, ഷിതിൻ എൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ മുറിയെടുത്ത യുവാവ്, രാവിലെ 8 മണി കഴിഞ്ഞിട്ടും എഴുന്നേറ്റില്ല; ബിഎൽഒ മരിച്ച നിലയിൽ
രാവിലെ പഠിക്കാനായി മുറിയിൽ കയറി, 12 മണിക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല; 14 കാരിയുടെ മരണത്തിൽ നീറി കുടുംബം