
വയനാട്: സുൽത്താൻ ബത്തേരിയിൽ ആരേയും അമ്പരപ്പിക്കുന്നൊരു സർക്കാർ അതിഥി മന്ദിരമുണ്ട്. പതുമൂന്ന് വർഷമായി പണി തുടരുന്ന ഗസ്റ്റ് ഹൗസ്. ഏറ്റവും കൂടുതൽ കാലം നിർമാണ പ്രവൃത്തികൾ നീണ്ട കെട്ടിടമെന്ന ഖ്യാതിയാണ് ഇതിനുള്ളത്. എന്നു പൂർത്തിയാകും ഈ അതിഥി മന്ദിരമെന്ന് ചോദ്യമുയര്‍ന്ന് തുടങ്ങിയിട്ട് തന്നെ കാലങ്ങളേറെയായി.
13 വർഷമായി പണിയുന്ന ഗസ്റ്റ് ഗൗസ് മിനുക്കിയെടുക്കാൻ കോടികൾ വേണം. വിനോദ സഞ്ചാര വകുപ്പിനാണേ അനക്കമില്ല. ഇവിടെ എല്ലാം നാച്ചുറൽ ആണ്. ഇലപൊഴിച്ച മരങ്ങൾ. അതു വീണു കിടക്കുന്ന മുറ്റം. വയനാട്ടിലെ നാടൻ കാട്ടുചെടികൾ, പൂക്കൾ. ബ്യൂട്ടി ഇൻ ഡിസോഡർ. 2010ൽ തുടങ്ങിയ പണിയാണ്. 13 വർഷത്തിനിപ്പുറവും ഒന്നും പൂർത്തിയായിട്ടില്ല. ഇടയ്ക്ക് മിന്നൽ പരിശോധനയ്ക്ക് പോകുന്ന മന്ത്രിക്ക് വേണമെങ്കിൽ വന്ന് നോക്കാവുന്നതാണ് എന്നും നാട്ടുകാര്‍ പറയുന്നു.
നാല് വിഐപി റൂം. 48 ഏക്സിക്യൂട്ടീവ് മുറികളുമൊക്കെയുണ്ട്. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണ് വയനാട്ടിലേക്കെന്നാണ് സര്‍ക്കാര്‍ പറയാറുള്ളത്. അപ്പോൾ പിന്നെ അവരിൽ കുറച്ചുപേർക്ക് എങ്കിലും താമാസിക്കാൻ ഇവിടെ സൗകര്യമൊരുക്കിയാല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കും. നാട്ടുകാരായ കുറച്ചു പേർക്ക് ജോലിയും ലഭിക്കും. അതുകൊണ്ട് ഇനിയെങ്കില്‍ വൈകാതെ സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിന്‍റെ പണി തീര്‍ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam