
ആലപ്പുഴ: മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്. നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്.
പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവര്‍ക്കുമെതിരെ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മര്‍ദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകൾ ചേര്‍ത്ത് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹരിപ്പാട് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam