വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയിൽ

Published : Nov 09, 2024, 04:06 PM ISTUpdated : Nov 09, 2024, 04:55 PM IST
വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയിൽ

Synopsis

വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി. സംഭവത്തിൽ 28കാരനായ രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തിൽ 28കാരനായ രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കഴുത്തിൽ തുണികെട്ടി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു.  കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

വഖഫിൽ വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും; 'വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം'

ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി; 22 വയസുള്ള മകൻ ആശുപത്രിയിൽ

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം