എറണാകുളത്തും മലപ്പുറത്തും ബൈക്കപകടം: 2 യുവാക്കൾ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്

Published : Nov 09, 2024, 01:25 PM IST
എറണാകുളത്തും മലപ്പുറത്തും ബൈക്കപകടം: 2 യുവാക്കൾ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്

Synopsis

എറണാകുളം ജില്ലയിൽ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമായുണ്ടായ ബൈക്കപകടങ്ങളിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിൽ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്. എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോൾ, മലപ്പുറം ആലൂർ സ്വദേശി ഷിനു എന്നിവരാണ് മരിച്ചത്.

എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ച തിരുവാണിയൂർ സ്വദേശി കിളിത്താറ്റിൽ റോജർ പോൾ ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അപകടത്തിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനും പരുക്കേറ്റു.

മലപ്പുറം എടപ്പാളിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ആലൂർ സ്വദേശി ഷിനു (22) മരിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈലാസിന് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 12.45 നായിരുന്നു അപകടം. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ