ജോലി സ്ഥലത്തേക്ക് പോകവെ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു

Published : Jan 16, 2021, 09:38 PM IST
ജോലി സ്ഥലത്തേക്ക് പോകവെ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു

Synopsis

നവീന്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നവീന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.  

ചേര്‍ത്തല: പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. നവീന്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നവീന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ചേര്‍ത്തല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി രണ്ടിന് നവീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
 

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം