ഒരു കൂസലുമില്ല! കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം, ദൃശ്യങ്ങൾ പുറത്ത്

Published : Nov 20, 2026, 05:55 PM IST
bus liquor drinking

Synopsis

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ സാക്ഷിയാക്കി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം. തിരുവനന്തപുരത്തേക്ക് പോകാനിരുന്ന ബസിലാണ് യാത്രക്കാരെ വകവയ്ക്കാതെ സംഘം മദ്യപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഒരു സഹയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി.

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎൽ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു അഞ്ചംഗ സംഘത്തിന്‍റെ ഈ പ്രവർത്തി. ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാൾ സംഘത്തിന്‍റെ പരസ്യ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചികിത്സാ സഹായത്തിന്റെയും ട്രസ്റ്റുകളുടെയും പേരില്‍ വീടുകള്‍ കയറിയുള്ള പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊലീസിന് നിര്‍ദേശം
യുവാവിനെ ബാർബർ ഷോപ്പ് ജീവനക്കാർ ആക്രമിച്ചു, മടങ്ങിപ്പോകാൻ പറഞ്ഞത് ചോദ്യം ചെയ്തതോടെ മർദനം, സംഭവം നാദാപുരം കല്ലാച്ചിയിൽ