ലഹരി സംഘങ്ങൾ എറ്റുമുട്ടി, വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണം,രണ്ട് പൊലീസുകാർക്ക് പരിക്ക്

Published : Jun 05, 2025, 11:48 AM IST
police team attacked

Synopsis

രണ്ട് മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അവരെയും ആക്രമിച്ചു. 

തിരുവനന്തപുരം: കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിൽ ലഹരി സംഘങ്ങൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അക്രമം നടത്തിയ പ്രദേശവാസികളായ കിരണ്‍ (31) മിഥുന്‍ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിന് പരിക്കുണ്ട്. പത്ത് പേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കിരണും മിഥുനും നേമം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടവരാണ്. പ്രതികളുടെ ആക്രമണത്തില്‍ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ