മാനന്തവാടിയില്‍ ആയുധവുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി

Published : Apr 01, 2019, 11:07 PM IST
മാനന്തവാടിയില്‍ ആയുധവുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി

Synopsis

സ്‌കൂട്ടറിന് പുറകെ വന്ന ഒരു കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഈസമയം റോഡരികില്‍  നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്ന് ആയുധധാരികളായ ഒരു സംഘം പുറത്തിറങ്ങി നാട്ടുകാരെ ഭയപ്പെടുത്തി സ്ക്കൂട്ടറിലെത്തിയ യുവാവിനെ ആ കാറില്‍ തന്നെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. 

കൽപ്പറ്റ: മാനന്തവാടിയിൽ കാറിൽ ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കെഎല്‍ 57 ക്യു 6370 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കാർ കൊണ്ട് ഇടിച്ചിട്ട ശേഷം സംഘം കാറില്‍ കയറ്റി കൊണ്ടു പോയത്. 

സ്‌കൂട്ടറിന് പുറകെ വന്ന ഒരു കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഈസമയം റോഡരികില്‍  നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്ന് ആയുധധാരികളായ ഒരു സംഘം പുറത്തിറങ്ങി നാട്ടുകാരെ ഭയപ്പെടുത്തി സ്ക്കൂട്ടറിലെത്തിയ യുവാവിനെ ആ കാറില്‍ തന്നെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നാലാംമൈൽ ഭാഗത്തേക്കാണ് ഇരുകാറുകളും പോയത്.  രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  പൊലീസ് അന്വേഷണം ഊർജിതമാക്കി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം, ഇതിവിടെ പറ്റില്ലെന്ന് യാത്രക്കാരി, വേണമെന്ന് മറ്റുചിലര്‍, ടിവി ഓഫ് ചെയ്തു
മല കയറുന്നതിനിടെ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു