
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോഡല്‍ ബൈക്ക്. ടിവിഎസ് അപ്പാച്ചെ ആര്‍ടി എക്‌സാണ് കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെപി വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെഎസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍, ഡി എ കെ എസ് മായാദേവി, അസി. മാനേജര്‍മാരായ രാമകൃഷ്ണന്‍, അനില്‍ കുമാര്‍, ടി.വി.എസ്. ഏരിയ മാനേജര്‍ പ്രസാദ് കൃഷ്ണ, ടി.വി.എസ്. ഡീലര്‍മാരായ ഫെബി എ. ജോണ്‍, ചാക്കോ എ. ജോണ്‍, ജോണ്‍ ഫെബി എന്നിവര്‍ സന്നിഹിതരായി.
2025 ഒക്ടോബറിൽ ആണ് ടിവിഎസ് പുതിയ അപ്പാച്ചെ ആർടിഎക്സ് 300 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. 1.99 ലക്ഷം പ്രാരംഭ എക്സ്-ഷോറൂംവിലയിൽ ആയിരുന്നു അവതരണം. ഏതാനും ആഴ്ചകൾക്ക് ശേഷം, നവംബർ അവസാനത്തോടെ രാജ്യവ്യാപകമായി ഡെലിവറികൾ ആരംഭിച്ചു. ഇന്ത്യയുടെ എൻട്രി ലെവൽ അഡ്വഞ്ചർ ടൂറിംഗ് വിഭാഗത്തിലേക്ക് റാലി-റെയ്ഡ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനാൽ ഈ ബൈക്ക് പ്രത്യേകമായി കണക്കാക്കപ്പെടുന്നു. സുഖകരമായ ദീർഘദൂര യാത്രകളും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ആഗ്രഹിക്കുന്ന റൈഡർമാർക്കായി അപ്പാച്ചെ ആർടിഎക്സ് 300 രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ ബൈക്കിന് വളരെ വലിയ ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ ബൈക്കിനായി 55 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam