സ്റ്റോപ്പ് മറന്ന് തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിൻ, റിവേഴ്സിട്ട് ലോക്കോ പൈലറ്റ് തിരിച്ച് കൊല്ലം സ്റ്റേഷനിലെത്തിച്ചു!

Published : Jun 01, 2026, 10:08 PM IST
Guruvayur Trivandrum Intercity express

Synopsis

അബദ്ധം മനസ്സിലായതോടെ ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തുകയോ, അടുത്ത സ്റ്റേഷനിലേക്ക് ഓടിച്ച് പോകാനോ അല്ല ശ്രമിച്ചത്, പകരം ട്രെയിൻ പിന്നോട്ടെടുത്ത് അതേ സ്‌റ്റേഷനില്‍ തന്നെ എത്തിക്കുകയായിരുന്നു.

കൊല്ലം: കൊല്ലത്ത് സ്റ്റോപ്പ് മറന്ന് തീവണ്ടി നിർത്താതെ പോയി. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. കൊല്ലം മയ്യനാട് സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ട്രെയിൻ പക്ഷെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ചെയ്യാതെ മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അബദ്ധം മനസ്സിലായതോടെ ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തുകയോ, അടുത്ത സ്റ്റേഷനിലേക്ക് ഓടിച്ച് പോകാനോ അല്ല ശ്രമിച്ചത്, പകരം ട്രെയിൻ പിന്നോട്ടെടുത്ത് അതേ സ്‌റ്റേഷനില്‍ തന്നെ എത്തിക്കുകയായിരുന്നു.

സിഗ്‌നല്‍ ഇല്ലാത്ത സ്റ്റേഷനില്‍ സമയക്രമം അനുസരിച്ചാണ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ബോധപൂര്‍വ്വം അല്ലാത്ത വീഴ്ചയായതിനാൽ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കില്ലന്നാണ് വിവരം. യാത്രക്കാരെ പാളത്തിൽ ഇറക്കി വിടാതെ തിരികെ സ്റ്റേഷനിൽ തന്നെ എത്തിച്ച ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ ചിലർ പ്രശംസിക്കുന്നുമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 27 വർഷം കഠിനതടവ്
ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ കച്ചവടം, വേഷം മാറി ബിയർ വാങ്ങാനെത്തി എക്സൈസ്; തലസ്ഥാനത്ത് നടന്നത് ഇങ്ങനെ