
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ഭണ്ഡാരം കുത്തി പൊളിച്ച് പണവും ക്ഷേത്രത്തിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച ചീക്കിലോട് സ്വദേശി ഹർഷാദാണ് അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി മയക്ക് മരുന്ന് കടത്തടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ ആളാണെന്ന് ഹർഷാദെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാഹിയിലെ ഒരു ക്ഷേത്രത്തിൽ കളവ് നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുൻപാണ് ഇയാൾ പുറത്ത് ഇറങ്ങിയത്. ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ച വിളക്കുകളും ഓട്ട് പാത്രങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്.
'ഗവർണർ പദവി നിർത്തലാക്കണം'; ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി
അതിനിടെ, ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന 'ഭക്തന്‍' തൃശൂരിൽ അറസ്റ്റിലായി. ചിറ്റിലപ്പള്ളി വ്യാസപീഠം സ്വദേശി ചന്നാശേരി വീട്ടില്‍ കണ്ണനാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വീടിനു പരിസരത്തെ ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തില്‍ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കും മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷ്ടിച്ച വസ്തുക്കള്‍ പേരാമംഗലത്തെ ആക്രിക്കടയിലാണ് പ്രതി വില്പന നടത്തിയത്. ഇത് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ നുഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിന്‍, രാകേഷ്, സിനാന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.