എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

Published : May 04, 2024, 07:38 PM ISTUpdated : May 04, 2024, 07:39 PM IST
എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

Synopsis

ജില്ലയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവരുടെ വാക്സിനേഷൻ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ നടക്കും. കേരളത്തിൽ നിന്നുള്ള സർക്കാർ അംഗീകൃത ഹജ്ജ് ഗ്രൂപ്പിലെ യാത്രക്കാരായ എറണാകുളം ജില്ലാ നിവാസികൾക്ക് മാത്രമാണ് കുത്തിവെപ്പ്.

കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ് മെയ് 6, 7, 8 തീയതികളിൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ വച്ച് നടത്തും. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് മെയ് 6, 8 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ഹജ്ജ് വാക്സിനേഷൻ ക്യാമ്പ്. ആലുവ, പറവൂർ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, വൈപ്പിൻ നിയോജകമണ്ഡലങ്ങളിലുള്ളവർക്ക് ആറാം തീയതിയും അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലുള്ളവർക്ക് എട്ടാം തീയതിയുമാണ് വാക്സിനേഷൻ ക്യാമ്പ്. 

ജില്ലയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവരുടെ വാക്സിനേഷൻ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ നടക്കും. കേരളത്തിൽ നിന്നുള്ള സർക്കാർ അംഗീകൃത ഹജ്ജ് ഗ്രൂപ്പിലെ യാത്രക്കാരായ എറണാകുളം ജില്ലാ നിവാസികൾക്ക് മാത്രമാണ് കുത്തിവെപ്പ്. ഗ്രൂപ്പിന്റെ ലൈസൻസ്, തിരിച്ചറിയൽ രേഖ, ഹജ്ജ് വാക്സിനേഷനുള്ള ഹെൽത്ത് കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9848071116 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ