പ്രകോപനമില്ലാതെ ഉപദ്രവിച്ചു; വിദ്യാർത്ഥിയെ ആക്രമിച്ചത് ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റി

Published : Aug 27, 2024, 01:36 AM ISTUpdated : Aug 27, 2024, 01:37 AM IST
പ്രകോപനമില്ലാതെ ഉപദ്രവിച്ചു; വിദ്യാർത്ഥിയെ ആക്രമിച്ചത് ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റി

Synopsis

കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. .

പാലക്കാട്: നെന്മാറയിൽ പതിനേഴുകാരന് പൊലീസിൻ്റെ ക്രൂര മർദനം. നെന്മാറ ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിയെ ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റിയായിരുന്നു നെന്മാറ എസ്ഐയുടെ മർദനം. തലയിൽ അടിയേറ്റ കുട്ടി നെന്മാറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. .

വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തി, തല അകത്തേക്ക് വലിച്ച് തല്ലുകയായിരുന്നു. പേര് പോലും ചോദിക്കാതെയായിരുന്നു മർദ്ദനം. അന്വേഷിക്കാനെത്തിയ കുട്ടിയുടെ പിതാവിനോട് കേസ് ഒത്തുതീർപ്പാക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പറയുന്നത്.

 ഉദ്യോഗസ്ഥനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് എസ്.പിയും അറിയിച്ചു. അന്വേഷണത്തിന് ആലത്തൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.  കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തി, തല അകത്തേക്ക് വലിച്ച് തല്ലുകയായിരുന്നു

മാവേലിക്കരയിൽ 
കഞ്ചാവുമായി ബീഹാര്‍ 
സ്വദേശി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ