ചെങ്ങന്നൂർ ഡിവൈഎസ്‌പി  എം കെ ബിനുകുമാറും പരോശോധനയ്ക്ക് നേതൃത്വം നല്‍കി.

മാവേലിക്കര: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാവേലിക്കരയില്‍ വന്‍ ക‍ഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷന് സമീപം 10 കിലോഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശി റുപ് നാരായണ റൗട്ട് (45) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറും പരോശോധനയ്ക്ക് നേതൃത്വം നല്‍കി.

മത്സ്യബന്ധന എഞ്ചിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം