
അമ്പലപ്പുഴ: നീർക്കുന്നത് പ്രവർത്തിക്കുന്ന കൊച്ചുപുരയ്ക്കൽ രാജീവിന്റെ കൊപ്രാ വെളിച്ചെണ്ണ യൂണിറ്റില്‍ തീപിടിത്തം. കൊപ്രാ ഉണക്കുന്നതിനുള്ള ഡ്രയറിന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടുത്തത്തിന് കാരണം.
തീ പിടിത്തത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം പുക പടലം തങ്ങി നിന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവരേയും റൂമുകളിൽ താമസിച്ചിരുന്നവരേയും ഫയർഫോഴ്സുo പൊലീസും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
ഓണക്കാലത്തേയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് തിപിടുത്തം സംഭവിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നുമായിട്ടാണ് ഫയർ ഫോഴ്സ് റെസ്ക്യൂ ടീം എത്തിയത്.
മാവേലിക്കരയിൽ കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam