ആര്‍ത്തലയ്ക്കുന്ന അച്ചന്‍കോവില്‍ ആറിലേക്ക് അയാള്‍ എടുത്തു ചാടി; മറുകരയിലൊറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി

By Web TeamFirst Published Aug 19, 2018, 5:10 PM IST
Highlights

കരകവിഞ്ഞ് ഭ്രാന്തമായൊഴുകുന്ന അച്ചന്‍കോവിലാറിലേക്ക് നാട്ടുകാരും പോലീസും ഫയർഫോഴ്സും നോക്കിനില്‍ക്കെയാണ് അരയില്‍ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണന്‍ എടുത്ത് ചാടിയത്. മൂന്നു ദിവസമായി അക്കരയില്‍ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ആഹാരസാധനങ്ങളെത്തിക്കാനായിരുന്നു ഉണ്ണികൃഷ്ണന്‍ ഈ അതിസാഹസ പ്രവർത്തി ചെയ്തത്. 

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വേണ്ടി ഭക്ഷണസാധനങ്ങളുമായി പോയ കലാസാഗര്‍ ആര്‍ട്സ് ക്ലബ് പ്രവര്‍ത്തകനായ മണികണ്ഠനാണ്, സ്വന്തം ജീവന്‍ അവഗണിച്ചും അച്ചന്‍കോവില്‍ ആറ് നീന്തിക്കടന്ന ഉണ്ണിക‍ൃഷ്ണന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭ്രാന്തമായി ഒഴുകുന്ന അച്ചന്‍കോവിലാറിലേക്ക് അരയില്‍ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണന്‍ എടുത്ത് ചാടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരറ്റത്ത് ചാടിയ ഉണ്ണികൃഷ്ണന്‍ ഏറെ നേരം ഒഴുകിയാണ് അക്കര പിടിക്കുന്നത്. അച്ചന്‍ കോവില്‍ സ്വദേശിയായ ഉണ്ണി അച്ചന്‍കോവില്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയാണ്.

പുനലൂരില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന റോഡാണ് ഏക ആശ്രയം. 48 കിലോമീറ്ററോളം കാട് വഴി വരുമ്പോഴാണ് അച്ചന്‍കോവിലെത്തുക. പുനലൂർ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വനം മന്ത്രി  കെ. രാജുവിന്‍റെ മണ്ഡലമാണ്. നിരവധി വർഷങ്ങളായി ഇതുവഴിയുള്ള റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട്. റോഡിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും പല നിവേദനങ്ങളും തങ്ങള്‍ നല്‍കിയെങ്കിലും ശരിയാക്കാമെന്നെല്ലാതെ ഇതുവരെ ആരും തങ്ങളുടെ നാടിനായി ഒന്നും ചെയ്തില്ലെന്നും ചെന്നെയില്‍ ഐടി ജോലി ചെയ്യുന്ന മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഉണ്ണികൃഷ്ന്‍ ചങ്ങനൂരില്‍ രക്ഷാപ്രവർത്തനത്തിനായി പോയിരിക്കുകയാണ്. 

വീഡിയോ കാണാം. 

ആര്‍ത്തലയ്ക്കുന്ന അച്ചന്‍കോവില്‍ ആറിലേക്ക് അയാള്‍ എടുത്തു ചാടി; മറുകരയിലൊറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി 

click me!