
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തിൽ സഹോദരൻ ബിനുവിന്റെ മൊഴി പുറത്ത്. അനിയൻ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോൾ മരിച്ചുപോയെന്നും ബിനു പറഞ്ഞു. രാജ് മദ്യപിച്ചിരുന്നു. രാജ് മരിച്ചപ്പോൾ ചവറിടാൻ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയിൽ പറയുന്നു. ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഇളയ മകൻ രാജിനെ അവസാനം കാണുന്നത് കഴിഞ്ഞ മാസം 26നാണെന്ന് അമ്മ ബേബി പറഞ്ഞു. രാത്രി ബന്ധു വീട്ടിൽ കിടക്കും. പകൽ മകൻ ബിനുവിന് ഭക്ഷണവുമായി വരുമായിരുന്നു. കൊല്ലപ്പെട്ട രാജ് ജോലിക്കു പോയിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞത്. ബിനുവിന് മാനസിക പ്രശ്നമുണ്ട്. കുഴി മൂടിയപ്പോൾ സംശയം തോന്നിയാണ് പൊലിസിൽ പരാതി നൽകിയതെന്നും ബേബി പറഞ്ഞു.
ഒരാളെ കൊന്നിട്ടിരിക്കുന്നുവെന്ന് ബിനു പറഞ്ഞതായി ബിനുവിന്റെ കൂട്ടുകാരൻ ബിജു ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. കുഴിച്ചു മൂടാൻ സഹായിക്കാൻ പറഞ്ഞു. മാനസിക പ്രശ്നങ്ങൾ ഉള്ള ആളായതിനാൽ കാര്യമാക്കിയില്ല. അയൽ വാസിയായ ഒരാളെ വിവരം അറിയിച്ചിരുന്നു.
കുറേ ദിവസം രാജിനെ കാണാതായപ്പോൾ സംശയം കൂടിയെന്നും ബിജു പറഞ്ഞു.
പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്തത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam