
തൊടുപുഴ: കാണാതായ പൂച്ചയെ കണ്ടെത്താൻ സഹായിച്ചാൽ പ്രതിഫലം 4000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഉടമ. കുമളിയിലാണ് സംഭവം. പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലെങ്ങും പതിച്ചിരിക്കുകയാണ്. നാട്ടിലെങ്ങും പോസ്റ്ററുകൾ പതിക്കുകയും സമൂഹമാധ്യമങ്ങൾ വഴി വിവരം പങ്കുവയ്ക്കുകയും ചെയ്തിട്ടും ഉടമയ്ക്ക് പൂച്ചയെ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് കുമളിയിലെത്തിയ എറണാകുളം സ്വദേശിനിയുടെ ഓറഞ്ച് ക്യാറ്റ് വിഭാഗത്തിൽപ്പെട്ട് പൂച്ചയെ കഴിഞ്ഞ 28 മുതലാണ് കാണാതായത്.
ഇന്ധനം നിറയ്ക്കായി തിരുവനന്തപുരത്ത് ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാര്‍; തുടര്‍ യാത്ര റദ്ദാക്കി
കുമളിയിലെ ഹോം സ്റ്റേയിൽ ഒരുമാസമായി താമസിക്കുന്ന ഇവർ 28ന് ഉച്ചയ്ക്ക് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ തിരികെയെത്തിയപ്പോൾ പൂച്ച അപ്രത്യക്ഷമായി. 3 വർഷമായി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്ന പൂച്ചയെ എങ്ങനെയെങ്കിലും തിരിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് ഉടമ പറഞ്ഞു. ചികിത്സ പൂർത്തീകരിച്ച് ഇവർ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.