തിരുവല്ലം വണ്ടിതടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചു മൂടി; പിന്നാലെ അറസ്റ്റ്

Published : Sep 06, 2023, 12:11 PM ISTUpdated : Sep 06, 2023, 04:30 PM IST
തിരുവല്ലം വണ്ടിതടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചു മൂടി; പിന്നാലെ അറസ്റ്റ്

Synopsis

മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

തിരുവനന്തപുരം: തിരുവല്ലം വണ്ടിതടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചു മൂടി. രാജ് (36 ) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ബിനുവിനെ കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്. സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. മൃതദേഹം കണ്ടെത്താനായിട്ടുണ്ട്. 

പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

രാജിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാജിനെ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ബിനു പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

https://www.youtube.com/watch?v=opl3N_lIh6A

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു