പത്തനംതിട്ടയിലെ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു, ഹോട്ടലുകൾക്ക് പിഴ

Published : Jun 21, 2022, 08:28 PM ISTUpdated : Jun 21, 2022, 08:30 PM IST
പത്തനംതിട്ടയിലെ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു, ഹോട്ടലുകൾക്ക് പിഴ

Synopsis

പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേത്യത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമാനി, അങ്കിൾസ്, ഡയാന, ഹോട്ടലുകൾ, ഹെയ് ഡേബാർ, മുത്തൂറ്റ് ആശുപത്രി ക്യാന്റീൻ , ബെസ്റ്റ് ബേക്കറി ബോർമ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 

'പ്രണയ ബന്ധത്തെ ചൊല്ലി പൊലീസ് പീഡിപ്പിക്കുന്നു'; കാസർകോട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; താഴെയിറങ്ങി

മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം, അറസ്റ്റ് 

തിരുവനന്തപുരം: സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം. മുട്ടത്തറ ബെവ്ക്കോ ഔട്ട് ലെറ്റിൽ കഴിഞ്ഞ ദിവസമാണ് ഒരു സംഘത്തിന്റെ അതിക്രമമുണ്ടായത്. ബെവ്ക്കോ ജീവനക്കാരെ ആക്രമിച്ചവർ രണ്ട് കെയ്സ് ബിയറും നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കിലുള്ള മദ്യം നിലവിൽ ബെവ്ക്കോയിൽ ലഭ്യമല്ല. എന്നാൽ ഔട്ട് ലെറ്റിലെത്തിയ അ‍ഞ്ചംഗ സംഘം സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പട്ടു.

മദ്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ഔട്ട് ലെറ്റിനുള്ളിലേക്ക് കയറി. ജീവനക്കാരനെ മർദ്ദിച്ച ശേഷം രണ്ടു കെയ്സ് ബിയറും അടിച്ചുപൊട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂസഫ്, ഷാജി, ഷാൻ, അലി അക്ബർ, അസറുദ്ദീൻ എന്നിവരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ ലഹരിക്കടമികളാണെന്നാണ് പൂന്തുറ പൊലീസ് അറിയിക്കുന്നത്. 

Read more അത്‍ലറ്റ് തെരേസ് ജോസഫിന് എംഎ എക്കണോമിക്സ് മൂന്നാം റാങ്ക്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്