വിശ്വസിച്ച് കഴിക്കാനുള്ളതല്ലേ? ജില്ലാ ആശുപത്രി ക്യാന്‍റീനിൽ പരിശോധന, ഹെൽത്ത് സ്ക്വാഡ് കണ്ടത് പഴകിയ ഭക്ഷണം, പിഴ

Published : Dec 02, 2023, 09:09 PM ISTUpdated : Dec 08, 2023, 11:46 AM IST
വിശ്വസിച്ച് കഴിക്കാനുള്ളതല്ലേ? ജില്ലാ ആശുപത്രി ക്യാന്‍റീനിൽ പരിശോധന, ഹെൽത്ത് സ്ക്വാഡ് കണ്ടത് പഴകിയ ഭക്ഷണം, പിഴ

Synopsis

പതിനൊന്നാംകല്ല് ഉള്ള ചിറയിൽ റെസ്റ്റ്റ്റോറന്‍റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്‍റീൻ, വട്ടപ്പാറ എസ് യു ടി ക്യാന്‍റീൻ എന്നി ഹോട്ടലിൽ നിന്നും ആണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്‍റീനിലടക്കം അഞ്ച് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ക്ലീൻ സിറ്റി മാനേജർ പ്രേം നവാസ്, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സബിത തുടങ്ങി ജീവനക്കാർ അടങ്ങുന്ന ഹെൽത്ത് സ്വാഡ് നടത്തിയ പരിശോധനയിലാണ് ജില്ലാ ആശുപത്രി ക്യാന്‍റീൻ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

ആലപ്പുഴയെ ഞെട്ടിച്ച മരണം, ഒരൊറ്റ ചിതയിൽ കുടുംബത്തിലെ നാലുപേരും ഒന്നിച്ച് മടങ്ങി; തേങ്ങലോടെ തലവടി ഗ്രാമം

പതിനൊന്നാംകല്ല് ഉള്ള ചിറയിൽ റെസ്റ്റ്റ്റോറന്‍റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്‍റീൻ, വട്ടപ്പാറ എസ് യു ടി ക്യാന്‍റീൻ എന്നി ഹോട്ടലിൽ നിന്നും ആണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. മാർക്കറ്റ് ജംഗ്ഷനിലെ നൂരിയ ഫാമിലി റെസ്റ്റോറന്റിന്റെ പുറക് വശത്തായി പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തി. വട്ടപ്പാറ എസ് യു ടി ക്യാന്‍റീൻ വൃത്തി രഹിതമായ നിലയായിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ മാസം ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രി ക്യാന്‍റീനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത  ആശുപത്രി കാന്‍റീനില്‍ ലഘുഭക്ഷണം സൂക്ഷിച്ച ചില്ല് അലമാരയില്‍ എലി ഓടിനടക്കുന്നു എന്നതായിരുന്നു. കാന്‍റീനില്‍ എത്തിയ ഒരു രോഗിയുടെ ബന്ധുവാണ് അന്ന് ദൃശ്യം പകര്‍ത്തിയത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കാന്‍റീന്‍ അടച്ചുപൂട്ടി. ക്ഷണം സൂക്ഷിക്കുന്ന അലമാരയില്‍ എലി ഓടിനടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, അതിലെ ഭക്ഷണം പഴകിയതാണെന്നും ആര്‍ക്കും നല്‍കില്ലെന്നുമായിരുന്നു കാന്‍റീന്‍ ജീവനക്കാരുടെ മറുപടി. ദീപാവലി അവധിയിലായിരുന്നു ജീവനക്കാര്‍. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീൻ അടച്ചിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ആ അലമാരയിലെ ഭക്ഷണം നല്‍കിയിട്ടില്ലെന്നും കാന്‍റീന്‍ ജീവനക്കാര്‍ വിശദീകരിച്ചു. എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ ആശുപത്രി ഡീൻ ഡോ പി ബാലാജി കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

ആശുപത്രി കാന്‍റീനിലെ ചില്ലലമാരയില്‍ ഓടിനടന്ന് പഴംപൊരിയും വടയും അകത്താക്കി എലി

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു