മാരപ്പൻമൂലയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹൃദയാഘാതം; മധ്യവയസ്കൻ മരിച്ചു, ഒരാള്‍ കസ്റ്റഡിയിൽ

Published : Dec 09, 2024, 07:41 PM IST
മാരപ്പൻമൂലയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹൃദയാഘാതം; മധ്യവയസ്കൻ മരിച്ചു, ഒരാള്‍ കസ്റ്റഡിയിൽ

Synopsis

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മധ്യവയസ്കൻ മരിച്ചു. അയ്നാംപറമ്പിൽ ജോൺ ആണ് മരിച്ചത്. സംഘർഷം ഉണ്ടാക്കിയ യുവാവ് കസ്റ്റഡിയിൽ

കല്‍പ്പറ്റ: വയനാട് പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മധ്യവയസ്കൻ മരിച്ചു. അയ്നാംപറമ്പിൽ ജോൺ ആണ് മരിച്ചത്.
ജോണുമായി സംഘർഷം ഉണ്ടാക്കിയ ഐക്കരകാനയിൽ ലിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനപൂർവം അല്ലാത്ത നരഹത്യക്ക് പുൽപ്പള്ളി പൊലീസ് കേസെടുത്തു.

സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് ജോണിന് ഹൃദയഘാതം ഉണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായ ജോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. സ്ഥലത്തുണ്ടായ സംഘര്‍ഷത്തെ കുറിച്ചും ജോണിന്‍റെ മരണത്തെ കുറിച്ചുംവിശദമായ അന്വേഷണം നടത്തുമെന്ന് പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെസി ഡാനിയേൽ പുരസ്കാരം ഷാജി എൻ കരുണിന്; 'ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി'

'സംവരണം മതാടിസ്ഥാനത്തിലാകരുത്'; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്